26
Jun 2024
Sun
26 Jun 2024 Sun
Abhijay arrested

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ മുസ്ലിം പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിച്ച് വീഡിയോ ചിത്രീച്ച യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് ആണ് പിടിയിലായത്. താമരശ്ശേരി കാരാടി ജുമാമസ്ജിദില്‍ നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കകത്ത് കയറി ജയ് ശ്രീറാം വിളിക്കുകയും മുസ്ലിംകള്‍ക്കെതിരേ വിദ്വേഷം വമിക്കുന്ന രീതിയില്‍ സംസാരിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഫേസ് ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചു. സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.
പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കുമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. രണ്ടാമത്തെ വീഡിയോയില്‍ ഇയാള്‍ മുസ്ലിംകളെ അസഭ്യം പറയുന്നതാണ്.

ആളുകള്‍ നമസ്‌കാരത്തിലായതിനാല്‍ ഇയാള്‍ പള്ളിയില്‍ കയറിയത് അറിഞ്ഞിരുന്നില്ല. വീഡിയോ കണ്ട് ഇന്ന് ഉച്ചയോടെയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതു പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിജയ് പിടിയിലായത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.