27
Jul 2024
Sat
27 Jul 2024 Sat
Kattakkada death

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതിയെയും യുവാവിനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.(A young woman and a young man have died under mysterious circumstances in a Kattakkada)  കാട്ടാക്കട കുരുതംകോട് പാലയ്ക്കല്‍ ഞാറവിള വീട്ടില്‍ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കല്‍ വെട്ടുവിള വീട്ടില്‍ റീജ (45) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമോദ് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. റീജയെ കഴുത്തില്‍ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു വരികയാണ് റീജ. റീജയ്ക്ക് രണ്ടു മക്കളുണ്ട്. റീജയെ കാണാനില്ലെന്നു മക്കള്‍ കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം റീജ, പ്രമോദിന്റെ വീട്ടില്‍ സ്ഥിരമായി എത്താറുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കിയ മൊഴി.