13
Feb 2025
Sat
13 Feb 2025 Sat
Aam Aadmi Party in crisis; Resigned MLAs join BJP

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ സിറ്റിങ് എം.എല്‍.എമാരുടെ കൂട്ടരാജിയില്‍ വിറച്ച് ആം ആദ്മി പാര്‍ട്ടി. (Aam Aadmi Party in crisis; Resigned MLAs join BJP) രാജി വെച്ച എം.എല്‍.എമാര്‍ ബി.ജെ.പി നേതൃത്വവുമായി ഇതിനകം ചര്‍ച്ച നടത്തി കഴിഞ്ഞു. സീറ്റ് നിഷേധിക്കപ്പെട്ട എട്ട് എംഎല്‍എമാരാണ് രാജിവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 20 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചിരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ എം.എല്‍.എമാര്‍ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നേക്കുമെന്നാണ് വിവരം.

അതേസമയം രാജി വച്ച എം.എല്‍.എമാരുമായി ബി.ജെ.പി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, എം.എല്‍.എമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാര്‍ട്ടി വാദം. സ്ഥാനമോഹികളാണ് പാര്‍ട്ടി വിട്ടതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂര്‍), ബി.എസ്. ജൂണ്‍ (ബിജ്വാസന്‍) എന്നിവരാണ് രാജിവെച്ച എം.എല്‍.എമാര്‍. കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പാര്‍ട്ടി അഴിമതിയുടെ ചതുപ്പില്‍ കുടുങ്ങി കിടക്കുകയാണെന്നുമാണ് രാജിവെച്ച എം.എല്‍.എമാര്‍ പറയുന്നത്.