16
May 2024
Mon
16 May 2024 Mon
AAP MP Swati Maliwal alleges assault by CM Arvind Kejriwal's PA

ന്യൂഡല്‍ഹി: ഡല്‍ഹി മഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ്(പിഎ) തന്നെ ആക്രമിച്ചതായി ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സ്വാതി മലിവാള്‍ പരാതി നല്‍കിയതായി റിപോര്‍ട്ട്. മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് അതിക്രമം നേരിട്ടത്. കെജ്രിവാളിന്റെ അടുത്ത സഹായി വൈഭവ് കുമാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് സ്വാതി ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയതായി ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. ( AAP MP Swati Maliwal alleges assault by CM Arvind Kejriwal’s PA )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ 10 മണിയോടെയാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് ഡല്‍ഹി പോലീസിനെ വിളിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പോലീസ് സിവില്‍ ലൈനിലുള്ള കെജ്രിവാളിന്റെ വസതിയിലെത്തി. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

ഡല്‍ഹി വനിതാ കമ്മീഷന്റെ മുന്‍ അധ്യക്ഷ കൂടിയാണ് സ്വാതി മലിവാള്‍. വനിതാ കമ്മീഷനിലെ കരാര്‍ തൊഴിലാളികളെ പിരിച്ചു വിട്ട ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിക്കെതിരേ സ്വാതി മലിവാള്‍ ഈയിടെ രംഗത്തെത്തിയിരുന്നു.

അനധികൃത നിയമനത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് വൈഭവവ് കുമാറിനെ ഡല്‍ഹി വിജിലന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഈയിടെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക