മഅ്ദനി വീണ്ടും പിഡിപിയെ നയിക്കും; തെരഞ്ഞെടുത്തത് എതിരില്ലാതെ
|
മലപ്പുറം: അബ്ദുന്നാസര്‍ മഅ്ദനിയെ പി.ഡി.പി ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുത്തു. കോട്ടക്കലില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് മഅ്ദനയിലെ എതിരില്ലാതെ തെരഞ്ഞെടുത്തത്. പി.ഡി.പി രൂപീകരണത്തിന്റെ മുപ്പതാം വാര്‍ഷികത്തിലാണ് പാര്‍ട്ടിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് കോട്ടക്കലില്‍ തുടക്കമായത്.
ഇന്നലെ സംഘടനാ ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറിയിലേറ്റിക്ക് തെരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നാണ് പാര്‍ട്ടി ചെയര്‍മാനായി അബ്ദുനാസര്‍ മദനിയെ വീണ്ടും തെരഞ്ഞെടുത്തത്.
1993 ഏപ്രില്‍ 14ന് ഡോക്ടര്‍ അംബേദ്കര്‍ ജന്മദിനത്തിലാണ് പിഡിപി രൂപീകരിക്കുന്നത്. തുടര്‍ച്ചയായ 10 സംസ്ഥാന സമ്മേളനങ്ങളിലും ചെയര്‍മാനായി മഅ്ദനി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





