09
Oct 2025
Sun
09 Oct 2025 Sun
AbduNasar Ma'dani admitted in ICU with stroke symptoms

പക്ഷാഘാത ലക്ഷണങ്ങളെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ഐസിയുവിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ നേരത്തേ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

whatsapp പക്ഷാഘാത ലക്ഷണം; മഅ്ദനി ഐസിയുവില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനിടെയാണ് അദ്ദേഹത്തിന് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതും. ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അടക്കമുള്ള പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്. അതേസമയം ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

ALSO READ: മകളെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ പ്രതിചേര്‍ത്ത ശ്രീതുവിനെ മുമ്പ് ജാമ്യത്തിലിറക്കിയത് സെക്‌സ് റാക്കറ്റ്