01
Jun 2023
Thu
01 Jun 2023 Thu

കോഴിക്കോട്:വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന്റെ പേരില്‍ പോലീസ് പിടിയിലായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയെ സി പി എം സംരക്ഷിക്കുകയോ ഒളിപ്പിക്കുകയും ചെയ്തിട്ടില്ലെന്ന് പേരാമ്പ്രാ ഏരിയ കമ്മിറ്റി സെക്രട്ടറി എ കുഞ്ഞഹമ്മദ്. ഒളിവിലിരിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല. കള്ളക്കേസുകള്‍ എടുത്തപ്പോഴൊക്കെ പാര്‍ട്ടിക്കാര്‍ ഒളിവിലിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യയെ ഒളിവിലിരിക്കാന്‍ സി പി എം സഹായിച്ചുവെന്ന വാര്‍ത്തകള്‍ അദ്ദേഹം പൂര്‍ണ്ണമായും നിഷേധിച്ചു. പാര്‍ട്ടിക്കാരും വിദ്യയെ സഹായിച്ചിട്ടില്ല. വിദ്യ ചെയ്തത് തെറ്റാണ്. എന്നാല്‍ ഇത്രക്ക് വേട്ടയാടേണ്ട തെറ്റൊന്നും വിദ്യ ചെയ്തിട്ടില്ലന്നും എ കുഞ്ഞഹമ്മദ് പറഞ്ഞു. വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന്റെ പേരില്‍ ഇതുവരെ പൊലീസ് ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>