07
Nov 2025
Sat
07 Nov 2025 Sat
accused arrested for sexually abusing Nirbhaya home inmate

കോഴിക്കോട്ടെ നിര്‍ഭയ ഹോമിലെ അന്തേവാസിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂര്‍ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയ്(33)ആണ് പിടിയിലായത്. എസ് എം സ്ട്രീറ്റില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന പ്രതി നേരത്തേ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്. നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ ഒരു കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാമിലൂടെ വിദ്യാര്‍ഥിനിയെ പരിചയപ്പെട്ട പ്രതി സ്‌കൂളിലേക്കു പോയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിര്‍ഭയ ഹോമില്‍ നിന്ന് സ്‌കൂളിലേയ്ക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ കാണാതായത്. അന്ന് രാത്രി തന്നെ ചേവായ്യൂര്‍ പോലീസ് ബീച്ചില്‍ വച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.
പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും പീഡനം തെളിയുകയും ചെയ്തിരുന്നു.

ALSO READ: ലൈറ്റ് കെടുത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് സഹപ്രവര്‍ത്തകനെ ഡംബലിന് ഇടിച്ചുകൊന്നു