24
Dec 2024
Mon
24 Dec 2024 Mon
sdpi worker attacked by iuml

തിരൂര്‍: മംഗലം പഞ്ചായത്തിലെ കോതപറമ്പ് എസ്.ഡി.പിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില് ഒരാള്‍ പിടിയില്‍. (Accused in the case of attempting to murder an SDPI worker arrested)  കൂട്ടായി സ്വദേശിയായ കുപ്പന്റെ പുരയ്ക്കല്‍ സൈനുല്‍ ആബിദി(31)നെയാണ് കഴിഞ്ഞദിവസം കൂട്ടായില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്.ഡി.പി.ഐ.പ്രവര്‍ത്തകനെ മുന്‍ വിരോധംവെച്ച് സംഘംചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

കോതപ്പറമ്പ് കടല്‍ തീരത്ത് ഇരിക്കുമ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ അസ്‌കറിനെ മാരകായുധങ്ങളുമായി വന്നു സംഘം ചേര്‍ന്ന് വെട്ടി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ അസ്‌കര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പും ഇതേ രീതിയില്‍ മാരകായുധങ്ങളുമായി പ്രതികള്‍ വന്ന് അഷ്‌കറിനെ അക്രമിച്ചിരുന്നു. ഇതിനെതിരെ തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും തിരൂര്‍ സബ് ഇന്‍സ്പെകടര്‍ക്കും പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇതാണ് വീണ്ടും ആക്രമിക്കാന്‍ പ്രചോദനമായതെന്നും എസ്.ഡി.പി.ഐ ആരോപിക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക