15
Apr 2023
Thu
15 Apr 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നടന്‍ ബാലയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. നടന് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്.
ഏതാനും നാളുകള്‍ക്ക് മുമ്പാണ് നടന്‍ ബാലയെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നടന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന സമയത്ത് മകള്‍ പാപ്പുവിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത് അനുസരിച്ച് മുന്‍ ഭാര്യ അമൃതയും കുടുംബവും മകളേയും കൊണ്ട് ആശുപത്രിയില്‍ വന്നിരുന്നു. ബാല ചേട്ടന്‍ തിരികെ ജീവിതത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരില്‍ തങ്ങളും ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരി അഭിരാമി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.