05
May 2026
Tue
നടന്‍ സന്തോഷ് നായര്‍ വാഹനാപകടത്തില്‍ മരിച്ചു. 65 വയസ്സായിരുന്നു. പത്തനംതിട്ട ഏനാത്ത് വച്ച് ചൊവ്വ പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. സന്തോഷ് നായരും കുടുംബവും സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കുണ്ട്.
|
പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. 1960 നവംബര്‍ 12ന് തിരുവനമ്പരുത്ത് സി എന്‍ കേശവന്‍ നായര്‍- പി രാജലക്ഷ്മി അമ്മ ദമ്പതികളുടെ മകനായി ജനനം. 1982ല്‍ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മോഹനിയാട്ടം ആണ് അവസാനമായി അഭിനയിച്ച സിനിമ.
ALSO READ: കൈയെത്തും ദൂരമകലെ ഭൂരിപക്ഷം; ചെറുകക്ഷികളെ ഒപ്പം കൂട്ടാന്‍ വിജയുടെ ടിവികെ


