ചെന്നൈ: നടന്‍ ഷൈന്‍ ടോം ചാക്കോ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഷൈനിന്റെ അച്ഛന്‍ സി.പി ചാക്കോ മരിച്ചു. കുടുംബത്തോടൊപ്പായിരുന്നു യാത്ര. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്ക് അടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്തുവച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
|
മുന്‍പില്‍പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ഷെനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് റിപ്പോര്‍ട്ട്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെനിന്റെ പിതാവ് മരിച്ചു. പരുക്കേറ്റവര്‍ പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു കുടുംബം യാത്ര ചെയ്തത്. ഷൈന്‍ ഏറ്റവും പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. മുന്‍സീറ്റിലായിരുന്നു സഹോദരന്‍. കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്.
തമിഴ്‌നാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Actor Shine Tom Chacko’s father dies in car accident; Shine also injured; accident in Bengaluru


