മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. ബാബു രാജാണ് ജോയിന്റ് സെക്രട്ടറി. അനൂപ് ചന്ദ്രനായിരുന്നു ബാബുരാജിനെതിരേ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിച്ചത്.
|
കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിച്ച മറ്റുതാരങ്ങൾ. മഞ്ജു പിള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മൽസരിച്ചിരുന്നു.
നിലവിലെ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇടവേള ബാബു പിൻമാറിയതിനെ തുടർന്നാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരം വേണ്ടിവന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





