16ാം വയസ്സില്‍ ജീവനൊടുക്കിയ മകളെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വിജയ് ആന്റണിയുടെ മകള്‍ മീരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
|
പ്രിയരേ എന്റെ മകള്‍ മീര ദയാലും ധീരയുമായിരുന്നു. അവള്‍ പോയത് ജാതിയും മതവും പണവും അസൂയവും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത മനോഹമായ ഇടത്തേക്കാണ്. അവളെന്നോട് സംസാരിക്കുന്നുണ്ട്. ഞാനും അവള്‍ക്കൊപ്പം മരിച്ചു. ഞാനിപ്പോള്‍ അവള്‍ക്കുവേണ്ടി സമയം ചെലവഴിക്കാന്‍ തുടങ്ങി. അവളുടെ പേരിലായിരിക്കും ഞാനെല്ലാ നല്ല കാര്യങ്ങളും ചെയ്യുക. അവള്‍ അത് സ്വയമാരംഭിച്ചുകൊള്ളും വിജയ് ആന്റണി എക്‌സില്‍(ട്വിറ്റര്‍)കുറിച്ചു.
ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു വിജയ് ആന്റണിയുടെയും ഭാര്യ ഫാത്തിമയുടെയും മകള്‍. കുട്ടിക്ക് വിഷാദരോഗമുണ്ടായിരുന്നുവെന്നാണ് വിവരം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





