16
Oct 2023
Tue
16 Oct 2023 Tue

കൊച്ചി: പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകന്‍ സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നേരത്തെ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് വിനായകനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്നത്തെ സംഭവം നടന്ന എറണാകുളം നോർത്ത് സ്റ്റേഷനിലെ പൊലീസാണ് അന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.

ഐപിസി 153, 297,120 എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചിരുന്നത്. കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ്‌ വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ വിനായകനെതിരെ കേസ് വേണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. എന്നാൽ തനിക്കെതിരെ കേസ് എടുക്കൂവെന്നായിരുന്നു അതിന് വിനായകന്റെ മറുപടി.