നടനും ഇടുതപക്ഷ എംഎല്‍എയുമാ മുകേഷിനെതിരേ കൂടുതല്‍ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയരുന്നതിനിടെ പോലീസില്‍ പതാി നല്‍കാനൊരുങ്ങി നടി. (Actress Minu Muneer will file a complaint against Jayasuriya, Mukesh and others)
|
മുകേഷ്, ജയസൂര്യ അടക്കമുള്ളവര്‍ക്കെതിരെ നടി മിനു മുനീര്‍ ആണ് ലൈംഗിക പീഡന പരാതി നല്‍കാനൊരുങ്ങിുന്നത്. മുകഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, എന്നിവര്‍ക്കെതിരെയും രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെയും ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നല്‍കും
സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയില്‍ വഴി പരാതി നല്‍കാനാണ് ആലോചന. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ മിനുവിനെ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടു പോകുമെന്ന് മിനു അറിയിക്കുകയായിരുന്നു
മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചെന്ന് മിനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താന്‍ എതിര്‍ത്തതോടെ അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നു. മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മിനു മുനീര്‍ പറഞ്ഞിരുന്നു.
സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്‌നിടെ 2018-ല്‍ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും മുകേഷിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.
കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നായിരുന്നു ടെസിന്റെ ആരോപണം. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റിയെന്നും ടെസ് പറഞ്ഞിരുന്നു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് ഏറ്റവുമൊടുവില്‍ മുകേഷിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് അവരുടെ അമ്മയോട് മോശമായി പെരുമാറിയെന്നും അദ്ദേഹത്തെ അവിടെനിന്ന് അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ആരോപിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





