15
Jan 2024
Sat
15 Jan 2024 Sat

കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. ‘ഒട്ടും പുരോഗമനമല്ലാത്ത’ സ്വാസികയുടെ ചില പ്രതികരണങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഭര്‍ത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും സ്വാതന്ത്ര്യം നിയന്ത്രിച്ചാലും അത് തനിക്ക് പ്രശ്‌നമില്ലെന്നതുള്‍പ്പടെയുള്ള നടിയുടെ പരാമര്‍ശങ്ങളാണ് നേരത്തെ വിവാദത്തിന് കാരണമായത്. നടിയുടേത് അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പരാമര്‍ശമാണെന്ന് പലരും അന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ തന്റെ നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് സ്വാസിക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘വിവാഹം എന്തായാലും കഴിക്കണമല്ലോ. എനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര നിര്‍ബന്ധമാണ്. എന്റെ കൂടെ ഒരാള്‍ വേണമെന്നത് ഭയങ്കര ഇഷ്ടമാണ്. ഒരിക്കലും വിവാഹത്തെ എതിര്‍ക്കുന്ന, പേടിക്കുന്ന ആളല്ല ഞാന്‍. സുഹൃത്തുക്കള്‍ക്ക് പേടിയാണ് എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. എത്രയും വേഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം. അതിന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പെണ്ണ് കാണലൊന്നും ഇല്ല. അറേഞ്ച്ഡ് മാരേജും അല്ല. ലവ് മാരേജ് ആയിരിക്കും. ലിംവിംഗ് ടുഗേദറിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അച്ഛനും അമ്മയും വിവാഹം കഴിച്ചപോലെ ട്രെഡിഷണല്‍ ആയിരിക്കണമെന്നാണ് ആ?ഗ്രഹം. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രിയില്‍ ആയിരിക്കും വിവാഹം കഴിക്കുക. ചെക്കന്‍ അക്കരെയായിരിക്കും. അവര്‍ പുഴകടന്ന് ചെല്ലുന്നു, ആ നേരം അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരിക്കുന്നു. ഇപ്പോള്‍ ആ വിവാഹ രീതിയില്ല. എനിക്കും അതാണ് ആഗ്രഹം. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. തോണി തുഴഞ്ഞങ്ങനെ. ഇതൊന്നും നടക്കുമോന്ന അറിയില്ല’, എന്നാണ് സ്വാസിക പറയുന്നത്.

വിവാഹം കഴിഞ്ഞാലും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. പക്ഷേ ആളുകള്‍ വിളിക്കുമോയെന്ന് അറിയില്ല. ഭര്‍ത്താവ് ഡോമിനേറ്റിംഗ് ആകുന്നതാണ് ഇഷ്ടമെന്ന ചിന്ത മാറിയിട്ടില്ലെന്നും സ്വാസിക വ്യക്തമാക്കി. ഞാന്‍ എന്റെ ഇഷ്ടമാണ് പറയുന്നത്. എല്ലാവരും അത് പിന്തുടരാന്‍ പറഞ്ഞിട്ടില്ല. എനിക്ക് ഭര്‍ത്താവിന്റെ കാല് തൊട്ട് തൊഴുക, അയാള്‍ വരുന്നത് വരെ കാത്തിരിക്കുക, ഭക്ഷണം കൊടുക്കുക, വാരിക്കൊടുക്കുക,മസാജ് ചെയ്ത് കൊടുക്കുക ഇതൊക്കെ തന്നെയാണ് ഇഷ്ടം. ചിലവര്‍ക്ക് ഡോമിനേറ്റ് ചെയ്യുന്നവരെ ഇഷ്ടമല്ലായിരിക്കും,അതൊക്കെ ഓരോരുത്തരുടേയും താത്പര്യമല്ലേ’, താരം പറഞ്ഞു.

വിവേകാനന്ദന്‍ വൈറലാണ് എന്ന പുതിയ സിനിമയുടെ പ്രമോഷനിടെ ആയിരുന്നു സ്വാസികയുടെ പ്രതികരണം.