29
Dec 2023
Thu
29 Dec 2023 Thu

ക്രിസ്മസ് തിരക്ക്; ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076), കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്(12075)കള്‍ക്ക് ഡിസംബര്‍ 22, 23, 24, 25 തീയതികളിലാണ് അധിക കോച്ച് അനുവദിച്ചത്.

തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന്(12082) ഡിസംബര്‍ 20, 21, 22, 23, 24, 25, തീയതികളിലും കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന്(12081) 21, 22, 23, 24, 25, 26 തീയതികളിലും അധിക കോച്ച് അനുവദിച്ചു.

എല്ലാ ട്രെയിനുകളിലും ഓരോ ചെയര്‍കാര്‍ കോച്ച് വീതമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. അതിനിടെ തിരുനെല്‍വേലി ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് ജാംനഗര്‍തിരുനെല്‍വേലി വീക്ക്‌ലി എക്‌സ്പ്രസ് റദ്ദാക്കിയതായും റെയില്‍വെ അറിയിച്ചു.