27
Mar 2024
Tue
27 Mar 2024 Tue
adimaly mankulam accident kills 3 tourists including one year old boy

ഇടുക്കി അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞ് ഒരുവയസ്സുകാരനടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് തേനി സ്വദേശി ഗുണശേഖരന്‍ (70), ഈറോഡ് സ്വദേശി പി കെ സേതു, തന്‍വിക് (1) എന്നിവരാണ് മരിച്ചത്.(adimaly mankulam accident kills 3 tourists including one year old boy)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട്ടിലെ പ്രഷര്‍ കുക്കര്‍ കമ്പനിയില്‍ നിന്ന് വിനോദയാത്രയക്ക് എത്തിയ തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ട് ട്രാവലറുകളും ഒരു ഇന്നോവയിലുമായിട്ടാണ് സംഘം തമിഴ്‌നാട്ടില്‍ നിന്ന് എത്തിയത്. മരിച്ച തന്‍വികിന്റെ അമ്മയുടെ നില ഗുരുതരമാണെന്നാണ് വിവരം. 16 പേരാണ് മറിഞ്ഞ വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദേവികുളം എംഎല്‍എ എ രാജ അറിയിച്ചു.