
അഭിഭാഷക മേഖലയിലെ പ്രവര്‍ത്തന മികവിനുള്ള കേരള കൗമുദിയുടെ എക്‌സലന്‍സ് അവാര്‍ഡ് അഡ്വ. ജെ പി ഗോപാലകൃഷ്ണപിള്ളയ്ക്ക്. മലപ്പുറം ആര്‍ടിഒ ബി ഷഫീഖില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. നീതി നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരേ 42 വര്‍ഷമായി അഭിഭാഷക മേഖലയില്‍ പോരാടുകയാണ് അഡ്വ. ജെ പി ഗോപാലകൃഷ്ണപിള്ള. ജയിലിലടയ്ക്കപ്പെട്ട നിരവധി പേരെ മോചിതരാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
![]() |
|
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ശില്‍പ്പശാലകളിലും പരിശീലന പരിപാടികളിലും നിറസാന്നിധ്യമായ അദ്ദേഹത്തിന് പുരസ്‌കാരം കൈമാറിയതും അത്തരമൊരു ചടങ്ങിലായിരുന്നു. ഗവ കോളജ് മലപ്പുറം എന്‍എസ്എസ് ആന്‍ഡ് എന്‍സിസി യൂനിറ്റും മോട്ടോര്‍ വാഹന വകുപ്പും ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂനിയനും സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ സെമിനാറില്‍ വച്ചായിരുന്നു അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്.