15
Jun 2025
Mon
15 Jun 2025 Mon
2 more days left; So far 1 crore people have done ration mustering

തിരുവനന്തപുരം: കേരളത്തിലെ റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണന കാർഡിലേക്ക് മാറാൻ അവസരമൊരുക്കി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ്. വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരിൽ അർഹരായവർക്ക് മുൻഗണനാ (പിങ്ക് കാർഡ് ) വിഭാഗത്തിലേക്ക് മാറാൻ ആണ് അവസരം. മാറാൻ താൽപര്യമുള്ളവർക്ക് ഇന്നു മുതൽ ഓൺലൈനായി അപേക്ഷ നൽകാം. ഈ മാസം 15 വരെയാണ് സമയ പരിധി.

whatsapp റേഷൻ കാർഡുകൾ ഇന്ന് മുതൽ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; ആർക്കെല്ലാം മാറ്റാം? ചെയ്യേണ്ടത് ഇങ്ങനെ | Ration cards priority category
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുൻഗണനാ കാർഡിൽ കൂടുതൽ റേഷൻ വിഹിതം സൗജന്യ നിരക്കിൽ ലഭിക്കും. ചികിത്സാ ആനുകൂല്യങ്ങൾക്കും ഉപയോഗിക്കാം. നിലവിൽ 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളാണ് കേരളത്തിൽ ഉളളത്. നിലവിലെ റേഷൻ കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ തിരുത്തൽ വരുത്തി അപേക്ഷിക്കണം

ആർക്കെല്ലാം അർഹത ?

* പരമ്പരാഗത/ അസംഘടിത തൊഴിലാളി കുടുംബങ്ങൾ

* തദ്ദേശ വകുപ്പിന്റെ ബിപിഎൽ പട്ടികയിലുള്ളവർ

* ആശ്രയ പദ്ധതി അംഗങ്ങൾ, സർക്കാർ, അർധസർക്കാർ

* പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ

* കുടുംബാംഗങ്ങൾ എച്ച്ഐവി പോസിറ്റീവ്

* കാൻസർ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര ശാരീരിക– മാനസിക വെല്ലുവിളിയുള്ളവർ

* എൻഡോസൾഫാൻ ബാധിതർ

* വൃക്കയോ ഹൃദയമോ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ

* പക്ഷാഘാതവും മറ്റും മൂലം കിടപ്പിലായവർ

* നിർധന– നിരാലംബ സ്ത്രീയോ വിധവയോ (21 തികഞ്ഞ പുരുഷന്മാരില്ലാത്ത ഇടങ്ങളിൽ)

* അവിവാഹിത അമ്മയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ ഗൃഹനാഥയായ കുടുംബങ്ങൾ.

ആവശ്യമായ രേഖകൾ

* വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

* സ്ഥലത്തിന്റെ 2025 വർഷത്തെ നികുതി രസീത്

* പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം

* വില്ലേജ് ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്

* പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

* ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം

* പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്

* മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം

അക്ഷയ കേന്ദ്രങ്ങൾ / ജനസേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ നൽകാം.

മുകളിലെ സൈറ്റ് വഴി വ്യക്തികൾക്ക് സ്വന്തമായും ആപ്ലൈ ചെയ്യാം. നേരത്തേ പറഞ്ഞ രേഖകൾ എല്ലാം ശരിയാക്കി വെച്ചാണ് aply ചെയ്യേണ്ടത്.

Ration cards can be converted to priority category; applications can be made from today