കൊല്ലം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസെടുത്ത് എക്സൈസ്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനാണ് എക്സൈസ് കേസെടുത്തത്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി.
|
ബാറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കി അഭിനയിച്ചു എന്നാണ് കേസ്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തില്‍ മദ്യം കാണിച്ചിരുന്നു. അബ്കാരി ചട്ടം പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
ബാര്‍ ലൈസന്‍സ് വയലേഷനാണ് കേസെടുത്തിരിക്കുന്നതെന്നാണ് എക്സൈസ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായര്‍. . മുകേഷ് നായര്‍ പങ്കുവച്ച വീഡിയോയില്‍ മദ്യത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ബാര്‍ ലൈസന്‍സ് വയലേഷന്‍ വകുപ്പുകള്‍ ചേര്‍ത്താണ് എക്‌സൈസ് കേസ്. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ഫോളോവേഴ്സുള്ള വ്‌ളോഗറാണ് മുകേഷ് നായര്‍.





