05
Mar 2025
Thu
05 Mar 2025 Thu
aged woman lost over 20 crore rupees in digital arrest fraud

വയോധികയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയാക്കി 20.5 കോടി രൂപ കവര്‍ന്നു. മുംബൈയിലാണ് സംഭവം. 86കാരിയാണ് തട്ടിപ്പനിരയായത്. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാര്‍ മൂന്നുമാസത്തോളമാണ് വൃദ്ധയെ കബളിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃദ്ധയുടെ ആധാര്‍ കാര്‍ഡ് കള്ളപ്പണം വെളുപ്പിക്കുന്നവര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് വൃദ്ധയെയും വീട്ടുകാരെയും ഒഴിവാക്കി നല്‍കുന്നതിനായി പണം നല്‍കണമെന്നുമുള്ള തട്ടിപ്പുകാരുടെ ആവശ്യത്തില്‍ ഇവര്‍ വീഴുകയായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ തട്ടിപ്പുകാര്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്കായാണ് വന്‍തുക അയച്ചു നല്‍കിയത്.

2024 ഡിസംബറില്‍ ഫോണ്‍ വിളിച്ചാണ് തട്ടിപ്പിനു തുടക്കം കുറിച്ചത്. ഡിസംബര്‍ 26 മുതല്‍ 2025 മാര്‍ച്ച് മൂന്നുവരെയാണ് തട്ടിപ്പുകാര്‍ വൃദ്ധയെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയത്. പണമെല്ലാം നല്‍കി കഴിഞ്ഞ ശേഷമാണ് തട്ടിപ്പിനിരയായെന്ന വൃദ്ധ മനസ്സിലാക്കുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും തട്ടിപ്പുകാരെ പിടികൂടുകയും ചെയ്തു.

ALSO READ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; റിട്ടയേഡ് എന്‍ജിനീയര്‍ക്ക് 10 കോടി രൂപ നഷ്ടമായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക