28
Jun 2024
Sat
28 Jun 2024 Sat
Aghori Baba Undergoes Sex-Change Surgery After Ardhanarishvara Dream

അർധനാരീശ്വരനായി മാറാൻ ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി 27കാരനായ അഘോരി ബാബ. പുറംലോകവുമായി യാതൊരുബന്ധവുമില്ലാതെ കഴിഞ്ഞുകൂടുന്ന സന്യാസിവിഭാ​ഗമായ അഘോരിയിൽപെട്ട ജൂൺ 28നാണ് ഇൻഡോറിലെ ആശുപത്രിയിൽ ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഇത്രയും നാൾ പുരുഷനായിരുന്ന തനിക്ക് ഇനി സ്ത്രീയായി മാറണമെന്ന ആ​ഗ്രഹം കടുത്തതോടെയാണ് അഘോരി ബാബി ആശുപത്രിയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടർന്ന് അഘോരി ബാബയുടെ ലിം​ഗം ശസ്ത്രക്രിയയിലൂടെ നീക്കുകയും സ്ത്രീയായി മാറ്റുന്നതിനുള്ള മറ്റു പ്രക്രിയയകൾ നടത്തുകയുമായിരുന്നു. അഞ്ചുമണിക്കൂറെടുത്തായിരുന്നു ഡോ. അശ്വിൻ ദാസിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ബ്രാഹ്മണ കുടുംബത്തിൽ ജനിക്കുകയും ഉത്തരാഖണ്ഡിലെ കേദാർനാഥിലെത്തി സന്യാസ ജീവിതം നയിച്ചുവരുന്നതിനിടെയാണ് അഘോരി ബാബയ്ക്ക് ഇത്തരമൊരു ആ​ഗ്രഹം ഉടലെടുത്തതും ഇതിനായി ഇറങ്ങിത്തിരിച്ചതും. നേരത്തേ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു സ്ത്രീയായി മാറുന്നതിനുള്ള മറ്റു ചികിൽസകൾ നടത്തിയതെന്ന് അഘോരി ബാബ പറയുന്നു.