07
Jun 2023
Fri
07 Jun 2023 Fri

പാലക്കാട്: വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ അജ്ഞാത വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനം മനപ്പൂർവം ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്യാമറ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. പോസ്റ്റിൽ വാഹനമിടിക്കുന്ന ശബ്ദം കേട്ട് സമീപത്തുള്ള വീട്ടുകാർ ഇറങ്ങി നോക്കിയപ്പോഴേക്കും വാഹനം പോയിരുന്നു. കാർ ആണ് ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ക്യാമറ തകർക്കാൻ ബോധപൂർവം വണ്ടിയിടിപ്പിച്ചതാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ് പൂർണമായും നിലംപൊത്തിയ അവസ്ഥയിലാണുള്ളത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക