ഇടുക്കി മൂന്നാറില്‍ പ്രാര്‍ഥനായോഗത്തിനെത്തിയ 14കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് പാസ്റ്ററുടെ സഹായി അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി സെബാസ്റ്റ്യനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.(aid of pastor arrested for sexually assaulting 14 year old boy in munnar)
|
ഏപ്രില്‍ മാസത്തില്‍ നടന്ന പ്രാര്‍ഥനായോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ ഇടുക്കി രാജാക്കാട് സ്വദേശിയായ പതിന്നാലുകാരനെ പീഡിപ്പിച്ചത്.
അന്ന് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത് തമിഴ്‌നാട് സ്വദേശിയായ പാസ്റ്ററായിരുന്നു. ഇദ്ദേഹത്തിന്റെ സഹായിയായി എത്തിയതായിരുന്നു സെബാസ്റ്റ്യന്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രാര്‍ഥനയ്‌ക്കെത്തിയ കുട്ടിയെ പ്രതി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഈ സംഭവത്തിനു ശേഷം കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സിലിങ് നടത്തിയ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥനോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ വിവരം ചൈല്‍ഡ് ലൈന്‍ പൊലീസിനെ അറിയിച്ചു.
കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസില്‍ അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം തൂത്തുക്കുടിയില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





