01
Apr 2023
Thu
01 Apr 2023 Thu

ന്യൂഡൽഹി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനും മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് പ്രസിഡന്റുമായ മൗലാനാ റാബി ഹസൻ നദ് വി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹചമായ രോഗങ്ങൾ മൂലം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ ചാൻസലർ, ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ രക്ഷാധികാരി, മുസ്‌ലിം വേൾഡ് ലീഗ് അംഗം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ നേതൃത്വം നൽകിവരുന്ന അദ്ദേഹം, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളിൽ ഒരാളായും ഉൾപ്പെട്ടിരുന്നു.

ഉത്തർപ്രദേശിലെ റെയ്ബറേലിക്കടുത്ത ടാകിയ കലനിൽ 1929 ഒക്‌റ്റോബർ ഒന്നിനാണ് ജനനം. വിഖ്യാത എഴുത്തുകാരനും പണ്ഡിതനുമായ അബുൽ ഹസൻ അലി നദ്‌വിയുടെ (അലി മിയാൻ) അനന്തരവനാണ് അദ്ദേഹം.