ഗുരുഗ്രാം: ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. (Air hostess on ventilator sexually assaulted; hospital technician arrested) ആശുപത്രിയിലെ ടെക്‌നീഷ്യനായ ദീപക് (25) ആണ് അറസ്റ്റിലായത്.
|
ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ ദീപക് അഞ്ചുമാസമായി ഗുരുഗ്രാമിലെ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. എണ്ണൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രത്യേക അന്വേഷക സംഘം പ്രതിയെ പിടികൂടിയത്.
ഏപ്രില്‍ ആറിനായിരുന്നു സംഭവം. യുവതി വിവരം ഭര്‍ത്താവിനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ട്രെയിനിങ്ങിന്റെ ഭാഗമായി എയര്‍ലൈന്‍ കമ്പനി നല്‍കിയ ഹോട്ടലിലാണ് യുവതി താമസിച്ചിരുന്നത്.
ഇവിടെ വച്ച് നീന്തല്‍ക്കുളത്തില്‍ വീണ് പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ അഞ്ചിനാണ് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ആറിന് ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന തന്നെ ആശുപത്രിയിലെ ജീവനക്കാരന്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നായിരുന്നു യുവതിയുടെ പരാതി.
സംസാരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ആ സമയത്ത് ഭയന്നുപോയതായും യുവതി മൊഴി നല്‍കി. 13ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷമാണ് ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





