27
Sep 2024
Fri
27 Sep 2024 Fri
Air India booking is now easy; Wi-Fi will also be available on the trip

വിമാനടിക്കറ്റ് ബുക്കിങ് ലളിതമാക്കുന്നതിനായി ന്യൂ ഡിസ്ട്രിബ്യൂഷന്‍ കപ്പബിലിറ്റി (എന്‍ഡിസി) സംയോജനം വിജയകരമായി നടപ്പാക്കി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. (Air India booking is now easy; Wi-Fi will also be available on the trip).ഇതോടെ എയര്‍ലൈന്‍ വിതരണത്തില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി എയര്‍ ഇന്ത്യ മാറി. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (IATA) ഏറ്റവും പുതിയ 21.3 സ്‌കീം സ്വീകരിച്ചാണ് എയര്‍ ഇന്ത്യ ഇത് നടപ്പാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ നീക്കത്തിലൂടെ വിമാനയാത്രക്കാര്‍ക്ക് നൂറു ശതമാനം സുതാര്യത ഉറപ്പുനല്കി അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും സഹായകമാകുമെന്ന് കമ്പനി അറിയിച്ചു. ‘എന്‍ഡിസി നടപ്പിലാക്കുന്നത് എയര്‍ ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ലാണ്. ഞങ്ങളുടെ യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ബുക്കിങ് അനുഭവം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റിയിലൂടെ പരമ്പരാഗത വിതരണ ചാനലുകളില്‍നിന്ന് വ്യത്യസ്തമായി തത്സമയം ഒട്ടനവധി കാര്യങ്ങള്‍ സുഗമമായി കൈകാര്യം ചെയ്യാനാകും. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും യാത്രക്കാര്‍ക്ക് എന്‍ഡിസിയിലൂടെ അറിയാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് ലളിതവും സുതാര്യവുമായി ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമാകും.

കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിന്റെ നിയന്ത്രണമില്ലാതെ, ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള സേവനങ്ങളും നൂതന ഉല്‍പന്നങ്ങളും അവതരിപ്പിക്കാന്‍ വിമാനക്കമ്പനികളെ സഹായിക്കുന്ന സംവിധാനമാണ് എന്‍ഡിസി.

ട്രാവല്‍ ഏജന്റുമാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് ndc.airindia.com സന്ദര്‍ശിക്കാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

നേരത്തെ വിമാനങ്ങളില്‍ വൈഫൈ സംവിധാനവും എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നു. ഇതുവഴി യാത്രക്കാര്‍ക്ക് ആകാശത്ത് വച്ചും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. എയര്‍ ഇന്ത്യയുടെ ഡല്‍ഹി- ലണ്ടന്‍ സര്‍വീസിലാണ്ഇത് ആദ്യമായി ഉള്‍പ്പെടുത്തിയത്. വിമാന യാത്രകളെ വേറെ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് പുതിയ വൈഫൈ സേവനമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ലണ്ടന്‍ സര്‍വീസുകള്‍ ദിവസേനെ രണ്ടെണ്ണം വീതമാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്നത്. എയര്‍ഇന്ത്യയുടെ A350 വിമാനങ്ങളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക.

സാറ്റലൈറ്റുകളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് മിക്ക കമ്പനികളും വിമാനത്തിലെ യാത്രക്കാര്‍ക്ക് വൈഫൈ എത്തിക്കുന്നത്. വിമാനത്തിലെ ആന്റിനകള്‍ സാറ്റലൈറ്റുകളില്‍ നിന്ന് ഇന്റര്‍നെറ്റ് സ്വീകരിക്കും. വിമാനത്തിലെ വൈഫൈ സംവിധാനമുപയോഗിച്ച് അത് യാത്രക്കാര്‍ക്ക് വിതരണം ചെയ്യും.

Air India, the country’s largest public sector airline, has successfully implemented New Distribution Capability (NDC) integration to simplify air ticket booking. With this, Air India became the first Indian airline to use the latest technology in airline distribution. Air India has implemented this by adopting the International Air Transport Association’s (IATA) latest 21.3 scheme.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക