28
May 2024
Wed
28 May 2024 Wed
air india express kochi kannur

കൊച്ചി: യാത്രക്കാരോട് യാതൊരു വിധ പ്രതിബദ്ധതയും കാണിക്കാത്ത എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം. കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ( Air India cancels flights without warning; Protests in Kochi and Kannur )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലേക്ക് പോവേണ്ട നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. സഹികെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ, മസ്‌കത്ത്, അബൂദബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയില്‍ ബഹ്‌റൈന്‍, മസ്‌കത്ത് വിമാനങ്ങളും റദ്ദാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക