22
Jan 2023
Thu
22 Jan 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ. വിമാനത്താവളത്തിലെത്തുമ്പോൾ ക്രെഡിറ്റ് കാർഡ് കരുതണമെന്നാണ് അറിയിപ്പ്. കാർഡില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കരുതണം. മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കിൽ അയാളുടെ സാക്ഷ്യപത്രവും കാർഡിന്റെ പകർപ്പും കൈവശമുണ്ടായിരിക്കണം.

ഇത്തരം നിബന്ധനകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും കർശനമാക്കാനാണ് തീരുമാനം. മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണിത്. എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് നിലവിൽ ഈ നിയമം കർശനമാക്കുന്നതായി അറിയിച്ചത്. മറ്റ് എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും കർശനമായി പരിശോധിക്കാറില്ല. ഇനി മുതൽ ചെക്ക് ഇൻ സമയത്ത് ക്രെഡിറ്റ് കാർഡ് വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം ചെക്കിങ് ആയിരിക്കും നടത്തുക. അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ല.