29
Nov 2024
Wed
29 Nov 2024 Wed
Airlines hike ticket prices ahead of New Year season

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങള്‍ വരാനിരിക്കെ സീസണ്‍ മുന്നില്‍ക്കണ്ട് ടിക്കറ്റ് നിരക്ക് ഉയര്‍ത്തി വിമാന കമ്പനികള്‍. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര സെക്ടറില്‍ നിരക്ക് ഇരട്ടിയും രണ്ടിരട്ടിയുമായി. കണ്ണൂരില്‍നിന്ന് ഡല്‍ഹി റൂട്ടിലും ക്രിസ്മസ് അവധി സമയത്ത് നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്.

സാധാരണ 5,300 രൂപ മുതലാണ് കണ്ണൂര്‍- ഡല്‍ഹി സെക്ടറിലെ ടിക്കറ്റ് നിരക്ക് എങ്കില്‍ ഡിസംബര്‍ 21 മുതല്‍ 27 വരെ നിരക്ക് ഇരട്ടിയോളം വരും. ഇന്നലെ വൈകിട്ട് ബുക്ക് ചെയ്യുമ്പോള്‍ 24ന് 10,045 രൂപ മുതലാണ് നിരക്ക് തുടങ്ങുന്നത്. ഇതേ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് വരാന്‍ 10,000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. വരുംദിവസങ്ങളില്‍ ഇത് ഡിമാന്റിനനുസരിച്ച് ഇനിയും കൂടാനാണ് സാധ്യത.

സാധാരണ കണ്ണൂരില്‍നിന്ന് ഹൈദരാബാദ് റൂട്ടില്‍ 4,300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. എന്നാല്‍ ഡിസംബര്‍ 22ന് 7350 ഉം 29ന് 7590 രൂപയും മുതലാണ് നിരക്ക്. ഇതേ ദിവസങ്ങളില്‍ ഹൈദരാബാദില്‍ നിന്ന് കണ്ണൂരിലേക്കും സമാന രീതിയിലാണ് നിരക്കാണുള്ളത്.

3920 രൂപയാണ് ബെംഗളൂരുവില്‍നിന്ന് കണ്ണൂര്‍ റൂട്ടിലേക്ക് സാധാരണ കുറഞ്ഞ നിരക്കുള്ളത്. എന്നാല്‍ ഡിസംബര്‍ 28ന് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലെത്താന്‍ 8,230 രൂപ മുതലാണ് ആണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്.

Airlines hike ticket prices ahead of New Year season

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക