15
Aug 2023
Thu
15 Aug 2023 Thu

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയുടെ ഇലക്ട്രോണിക്‌സ് , ഹൈപ്പര്‍ വിഭാഗങ്ങളില്‍ 1 കോടിയില്‍ പരം രൂപയുടെ സമ്മാനങ്ങളുമായി നല്ലോണം പൊന്നോണം. ഓഫര്‍ കാലയളവില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 1 കിലോ സ്വര്‍ണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരം. കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 10000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും നേടാവുന്നതാണ് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കില്ലര്‍ ഡീലിലൂടെ 32 ഇഞ്ച് എല്‍ ഇ ഡി വെറും 6990 രൂപയ്ക്കും സിംഗിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ 9999 രൂപയ്ക്കും ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ 16999 രൂപയ്ക്കും സെമി ഓട്ടോ വാഷിങ് മെഷീന്‍ 6499 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ 16990 രൂപയ്ക്കും മിക്‌സര്‍ ഗ്രൈന്‍ഡര്‍ 1490 രൂപയ്ക്കും 3 ബര്‍ണര്‍ ഗ്യാസ് സ്റ്റവ് 2699 രൂപയ്ക്കും സ്വന്തമാക്കാം.

സ്മാര്‍ട്ട് ടിവികള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 18 % മുതല്‍ 63 % വരെ കിഴിവും, കൂടാതെ 5 % വരെ ക്യാഷ് ബാക്ക് നേടാനുള്ള അവസരവും. ഒപ്പം 3 വര്‍ഷം വരെ വാറണ്ടിയും നേടാം. 10000 രൂപ വരെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 999 രൂപ വിലയുള്ള നെക്ക്ബാന്‍ഡും, 25000 രൂപ വരെയുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം 2998 വിലയുള്ള ഇയര്‍ ബഡ്സും, നെക്ക് ബാന്‍ഡും, 50000 രൂപ വരെയുള്ള പര്‍ച്ചേസിനൊപ്പം സ്മാര്‍ട്ട് വാച്ചും, നെക്ക് ബാന്‍ഡും സ്വന്തമാക്കാം. കൂടാതെ ഐഫോണ്‍ സീരീസുകള്‍ ഫിനാന്‍സ് സ്‌കീമിലൂടെ 1 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍.

എയര്‍ കണ്ടീഷനുകള്‍ 24990 രൂപ മുതല്‍ ആരംഭിക്കുന്നു. കൂടാതെ 36 % മുതല്‍ 57 % വരെ കിഴിവും, തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 5 % വരെ ക്യാഷ് ബാക്കും, ഡെയ്കിന്‍ എസി കള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും സ്വന്തമാക്കാം.

ബിസ്മി ഹൈപ്പര്‍ മാര്‍ട്ടുകളിലും ഒട്ടനവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. 1999 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1 കിലോ ആട്ട അല്ലെങ്കില്‍ 1 കിലോ പഞ്ചസാര വെറും 9 രൂപയ്ക്ക് സ്വന്തമാക്കാം. ഓണം ആഘോഷമാക്കാന്‍ തിരഞ്ഞെടുത്ത പായസം മിക്സുകള്‍ക്ക് ഒന്നിനൊന്ന് സൗജന്യം. കൂടാതെ ചിപ്സുകള്‍, ശര്‍ക്കര വരട്ടി തുടങ്ങിയവ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും. 475 മില്ലി ലിറ്റര്‍ പാല്‍ മറ്റെവിടെയും കിട്ടാത്ത വിലയായ 22.9 രൂപയ്ക്ക് അജ്മല്‍ബിസ്മിയില്‍ നിന്നും വാങ്ങാവുന്നതാണ്.

നിത്യോപയോഗ സാധനങ്ങള്‍ ഹോള്‍സെയില്‍ വിലയിലും കുറവില്‍ ലഭിക്കും. പഴം, പച്ചക്കറികള്‍ എന്നിവ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും സാധിക്കുന്നു. നല്ലോണം പൊന്നോണം ഓഫറുകള്‍ അജ്മല്‍ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.