കരീം ബെന്‍സേമയുടെ ഇത്തിഹാദ് തോല്‍വിയോടെ ക്ലബ്ബ് ലോകകപ്പില്‍നിന്ന് പുറത്ത്
|
ജിദ്ദ: ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സേമയുടെ സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദ് ക്ലബ്ബ് ലോകകപ്പില്‍നിന്ന് പുറത്തായി. ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ അഹ്ലിയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോറ്റതാണ് ക്ലബ്ബിന് തിരിച്ചടിയായത്.
അലി മാലോല്‍ (21- പെനാല്‍റ്റി), ഹുസൈന്‍ അല്‍ ഷഹാത്ത് (59), ഇമാം അഷൂര്‍ (62) എന്നിവരാണ് അല്‍ ഇത്തിഹാദിന് വേണ്ടി ലക്ഷ്യം കണ്ടത്. 90+2 ാം മിനുട്ടില്‍ ബെന്‍സേമയുടെ വികയാണ് ഇത്തിഹാദിന്റെ ആശ്വാസ ഗോള്‍.
ഇത്തിഹാദിന് 45ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ചെങ്കിലും ബെന്‍സേമക്ക് ലക്ഷ്യം കാണാനായില്ല. അഹ് ലിയുടെ ആദ്യ ഗോള്‍ 21ാം മിനിറ്റില്‍ അല്‍ മാലോലിന്റെ പെനാല്‍റ്റിയിലൂടെയായിരുന്നു. ആദ്യപകുതി അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇത്തിഹാദിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. അഹ്ലി താരത്തിന്റെ പന്തില്‍ കൈ തട്ടിയതായിരുന്നു പെനാല്‍റ്റിക്ക് കാരണം. എന്നാല്‍ ബെന്‍സേമ എടുത്ത കിക്ക് പാഴായി. ബെന്‍സേമയുടെ ഷോട്ട് ഗോളി തടുത്തിട്ടു. 59ാം മിനിറ്റില്‍ അഹ് ലിയുടെ ഹുസൈന്‍ അല്‍ ഷഹാത്ത് ടീമിന്റെ രണ്ടാം ഗോള്‍ നേടി. നാലു മിനിറ്റിനുള്ളില്‍ ഇമാം അഷൂര്‍ ഒരു ഗോള്‍ കൂടി നേടി അഹ്്‌ലിയുടെ ഗോള്‍ പട്ടിക മൂന്നാക്കി.
തൊണ്ണൂറാം മിനിറ്റില്‍ ബെന്‍സേമയാണ് ഇത്തിഹാദിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ മത്സരത്തിലും ബെന്‍സേമ ഒരു ഗോള്‍ നേടിയിരുന്നു. സെമിയില്‍ ലാറ്റിനമേരിക്കന്‍ ജേതാക്കളായ ഫളമിനന്‍സ് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിലെ അല്‍ അഹലിയെയോ നേരിടും.
Al-Ahly send Al-Ittihad out of Club World Cup as Benzema misses penalt





