റിയാദ്: അറബ് ക്ലബ്ബ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ന് അല്‍ നസര്‍-അല്‍ ഹിലാല്‍ പോരാട്ടം. അല്‍ നസറിനൊപ്പം തന്റെ ആദ്യ കിരീടം ലക്ഷ്യമിട്ടാവും റൊണാള്‍ഡോ കളത്തില്‍ ഇറങ്ങുന്നത്. ഇന്ന് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗദിയിലെ അല്‍ നസറിന്റെ പ്രധാന വൈരികളായ അല്‍ ഹിലാല്‍ ആണ് എതിരാളികള്‍. ഇന്ന് രാത്രി 8.30നാണ് മത്സരം. ഇന്ത്യയില്‍ ടെലികാസ്റ്റ് ഇല്ലാത്തതിനാല്‍ കളി കാണാന്‍ സ്ട്രീമിംഗ് ലിങ്കുകളെ ആശ്രയിക്കേണ്ടി വരും.
|
സെമി ഫൈനലില്‍ അല്‍ ഹിലാല്‍ അല്‍ ശബാബിനെ തോല്‍പ്പിച്ചാണ് ഫൈനല്‍ ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു അല്‍ ഹിലാലിന്റെ വിജയം. മിലിങ്കോവിച് സാവിച്, റൂബെന്‍ നെവസ്, മാല്‍കോന്‍ എന്ന് തുടങ്ങി നിരവധി വലിയ താരങ്ങള്‍ ഹിലാലിനൊപ്പം ഉണ്ട്. അതുകൊണ്ട് തന്നെ അല്‍ നസറിന് കിരീടത്തിലേക്ക് എത്തുക എളുപ്പമാകില്ല.
ഇറാഖി ക്ലബായ അല്‍ ഷൊര്‍തയെ സെമിയില്‍ തോല്‍പ്പിച്ച ശേഷമാണ് അല്‍ നസര്‍ ഫൈനലില്‍ എത്തിയത്. റൊണാള്‍ഡോയുടെ ഫോമാണ് അല്‍ നസറിന്റെ പ്രതീക്ഷ. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആണ് റൊണാള്‍ഡോ . മാനെയും ബ്രൊസോവിചും ഫൊഫാനയും ഇതിനകം അല്‍ നസര്‍ ടീമിനൊപ്പം നല്ല പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. റോണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ സഹതാരമായ റൂബന്‍ നെവസ് അല്‍ ഹിലാലിനൊപ്പം ഇന്നിറങ്ങും.


