
പൊന്നാനി തൃക്കാവിലെ വെള്ളീരി ഗവര്‍മെന്റ് എല്‍ പി സ്‌കൂളിന്റെ എഴുപത്തിയെട്ടാം വാര്‍ഷികാഘോഷം ആഘോഷിച്ചു. ‘അല 2K25’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പൊന്നാനി നഗരപിതാവ് ആറ്റുപുറം ശിവദാസ് ഉദ്ഘാടനം ചെയ്തു.
![]() |
|
പിരിഞ്ഞു പോകുന്ന കെ ആറ്റുമ്മ എന്ന ആരിഫ ടീച്ചര്‍ക്ക് യാത്രയയപ്പ്, മിടുക്ക് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ആദരവ്, പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഗമവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി. പി ടി എ പ്രസിഡന്റ് അഡ്വ. മാജിദ എ എം അധ്യക്ഷയായിരുന്നു. അക്ബര്‍ ഗ്രൂപ്പ് സാരഥി കെ വി അബ്ദുല്‍ നാസര്‍ മുഖ്യാതിഥിയായിരുന്നു. മാതാപിതാക്കളെയും ഗുരുവര്യന്മാരെയും ആദരിക്കാനും നാടിനെയും ജനങ്ങളെയും എങ്ങിനെയെല്ലാം സേവിക്കാം എന്നതുമാണ് വളര്‍ന്ന് ഓരോ തലമുറയും നിര്‍ബന്ധമായും പഠിക്കേണ്ട കാര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍ മിനി ജയപ്രകാശ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പി വി അയ്യൂബ്, ഡോ. ഹരിയാനന്ദകുമാര്‍, അജിത്ത് ലൂക്ക്, അജയകുമാര്‍, റംസി ഒ, എം ടി എ പ്രസിഡന്റ് ഫര്‍സാന, പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധി സനു മോഹന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അബൂബക്കര്‍, ശറഫുദ്ധീന്‍ എന്‍ വി, ജയപ്രകാശ്, ഹര്‍ഷ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ സി മുഹമ്മദ് അഷ്റഫ് സ്വാഗതവും ടി ഷിജില ടീച്ചര്‍ നന്ദിയും പറഞ്ഞു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ കെ വി അബ്ദുല്‍ നാസര്‍ താന്‍ സ്‌കൂളിനു നിര്‍മിച്ച് നല്‍കിയ സ്റ്റേജിന്റെ ഉദ്ഘാടനം നാട മുറിച്ച് നിര്‍വഹിച്ചു.അറിവിന്റെ ആദ്യാക്ഷരം തന്ന മാതൃസ്ഥാപനത്തിനുള്ള തന്റെ എളിയ സ്‌നേഹസമ്മാനമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.