മുംബൈ: വളർത്തുനായയെ കുളിപ്പിക്കവേ ഹരിപ്പാട് സ്വദേശികളായ ഡോക്ടറും സഹോദരിയും മുംബൈയിൽ മുങ്ങിമരിച്ചു. മുംബൈ ഡോംബിവ്ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്ചരൺ ബിൽഡിങ് നിവാസികളായ രവീന്ദ്രൻ – ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) എന്നിവരാണ് ഡോംബിവ്ലി ഈസ്റ്റിലുള്ള ദാവ്ഡിയിലെ കുളത്തിൽ മുങ്ങിമരിച്ചത്. മാതാപിതാക്കൾ ചികിത്സാർഥം നാട്ടിലാണ്. കീർത്തി കാൽ തെറ്റി കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാൻ ചാടിയപ്പോഴാണ് രഞ്ജിത്തും മുങ്ങിയതെന്നുമാണ് റിപ്പോർട്ട്.
|
അഗ്‌നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്നു നാട്ടിലെത്തിക്കും. രഞ്ജിത് നവിമുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി ഈവർഷം പ്ലസ് ടു കഴിഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





