ആലപ്പുഴ: കേരള വിഷു ബംപര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനാര്‍ഹനായ ആളെ കണ്ടെത്തി. (alappuzha-man-wins-whopping-12-crore-in-vishu-bumper-lottery) 12 കോടി രൂപ ലഭിച്ച ആ ഭാഗ്യവാന്‍ ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്‍ (76) ആണ്. സിആര്‍എഫ് വിമുക്തഭടനായ വിശ്വംഭരന്‍ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. കുറച്ചുനാള്‍ എറണാകുളത്തെ ഒരു ബാങ്കില്‍ സെക്യൂരിറ്റി ജോലി ചെയ്ത ശേഷമാണ് വിശ്രമജീവിതത്തിലേക്ക് തിരിഞ്ഞത്.
|
സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വാര്‍ത്ത അറിഞ്ഞയുടന്‍ നിരവധി ആളുകള് തന്നെ തേടിയെത്തുമോ എന്നാണ് പേടിയെന്നും വിശ്വംഭരന്‍ പറഞ്ഞു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.
സ്ഥിരം ലോട്ടറിയെടുക്കുന്ന വിശ്വംഭരന്റെ കൈയില്‍ 5000ഓളം രൂപയുടെ ടിക്കറ്റുകളാണ് ബംപറടിക്കുന്ന സമയത്ത് ഉണ്ടായിരുന്നത്. ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കണം. അടുത്ത ബന്ധുക്കള്‍ക്ക് വീട് വച്ചുനല്‍കണം. ബംപറടിച്ച വിവരം കഴിഞ്ഞദിവസം രാത്രി വീട്ടുകാരോടാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആലപ്പുഴയിലെ തൃക്കാര്‍ത്തിക ഏജന്‍സിയിലെത്തി വിവരം പറയുകയായിരുന്നുവെന്നും വിശ്വംഭരന്‍ അറിയിച്ചു.


