23
Nov 2023
Wed
23 Nov 2023 Wed

മനാമ: രണ്ടാഴ്ച മുമ്പ് പുതിയ വിസയിൽ ബഹ്റൈനിൽ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ അവലൂക്കുന്ന് പുന്നമട താഴ്ചയിൽ ഉദയകുമാർ (56) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമദ് ടൗണിലെ താമസ സ്ഥലത്ത്‌ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളാവുകയായിരുന്നു. തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിൽസയിലിരിക്കെയാണ് മരണം. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം ബഹ്‌റൈനിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.