കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം കരിങ്കട വീട്ടില്‍ സാജു ആന്റണി (64), ഭാര്യ അനു (54), മകന് സബിന്‍ (34) എന്നിവരാണ് മരിച്ചത്. മൂവരുടെയും മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാടിനെയാകെ നടുക്കിയ ഈ സംഭവം വലിയ രീതിയിലുള്ള ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
|
സംഭവിച്ചത് ഇങ്ങനെ
ഇന്നു രാവിലെ ഏറെ വൈകിയിട്ടും വീട്ടില്‍ നിന്ന് ആരെയും പുറത്തേക്ക് കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നി ബന്ധുക്കളും അയല്‍വാസികളും വീട്ടിലെത്തി അന്വേഷിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് സാജു ആന്റണിയെയും ഭാര്യ അനുവിനെയും ബെഡ്റൂമില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. മകന് സബിനെ വീടിനുള്ളിലെ സ്റ്റോര്‍ റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
വീട്ടിനുള്ളില്‍ മറ്റ് അതിക്രമങ്ങളുടെയോ പിടിവലികളുടെയോ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എങ്കിലും മരണത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം എന്താണെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുടുംബത്തിന് എന്തെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നോ എന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സവിന്റെ ഭാര്യ നിലവില്‍ വിദേശത്താണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് ചങ്ങനാശ്ശേരി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Tags: Changanassery Family Death Kottayam, Saju Antony Anu Sabin Suicide, Kottayam News Malayalam, Kerala Crime News, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



