കോഴിക്കോട് : കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ (എ ഐ സി പി ഒ ) കേരളത്തിലും സജീവമാകുന്നു. ഇതിന്റെ ആദ്യ പടിയായി ഈ 14 നും 15 നും കോഴിക്കോടും തിരുവനന്തപുരത്തും ജില്ലാ ചാപ്റ്റര്‍ രൂപികരിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
|
ഉല്‍പ്പന്നങ്ങളും സേവനങ്ങളും പണം നല്‍കി ഇടപെടുമ്പോള്‍ ചിലക്കെങ്കിലും ചൂഷണം നേരിടേണ്ടി വരുന്നു. ഈ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാനും പോംവഴി കണ്ടെത്താനും ഉപഭോക്താക്കള്‍ക്ക് ഒരാശ്രയ കേന്ദ്രമായി പ്രവര്‍ത്തിക്കാനാണ് സംഘടനയുടെ ലക്ഷ്യം.ഉപഭോക്താവാണ് രാജാവ് എന്നാണ് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ചത്. അത്രയെറെ പ്രാധാന്യം അര്‍ഹിക്കുന്ന ഉപഭോക്താവാകട്ടെ എക്കാലവും ചൂഷണത്തിന് വിധേയരാകുന്നു.ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിലും വിദ്യാഭ്യാസം നേടുന്നതിലും ചൂഷണം ചെയ്യപ്പെടാന്‍ കൂടുതല്‍ സാധ്യതകള്‍ സംഘടന ഇവര്‍ക്ക് നിയമോപദേശം നല്‍കും – സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ കരീം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പന്നിയങ്കര കെന്‍സ ഓഫിസില്‍ നടന്ന പ്രഥമ യോഗത്തില്‍ കോഴിക്കോട് ജില്ല ചാപ്റ്റര്‍ രൂപീകരിച്ചു. പി ബാബു കെന്‍സ(ജില്ലാ പ്രസിഡന്റ്) ആര്‍ ജയന്ത് കുമാര്‍(ജനറല്‍ സെക്രട്ടറി), എം മുജീബ് റഹ്‌മാന്‍, അബ്ദുല്‍ മജീദ്(വൈസ് പ്രസിഡന്റ്മാര്‍) പ്രൊഫ. വര്‍ഗീസ് മാത്യു(ജോയിന്റ് സെക്രട്ടറി), ടി ലതീഷ്(ട്രഷറര്‍) അഡ്വ ശ്യം പത്മന്‍(ലീഗല്‍ അഡൈ്വസര്‍ )എന്നിവരെ തിരഞ്ഞെടുത്തു. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ സമൂഹം ഉണരണം. ഇതിനായി സംഘടന പ്രവര്‍ത്തിക്കുമെന്ന് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.
ഈ മാസം 14 ന് വൈകിട്ട് 4 ന് വൈ എം സി റോഡ്, മറീന റസിഡന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് ചാപ്റ്ററിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് ഹരി ശങ്കര്‍ ശുക്‌ള ഉദ്ഘാടനം ചെയ്യും. മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ ബൈജു നാഥ്,ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഐ എ എസ്,ഐ ജി സേതു രാമന്‍ ഐ പി എസ് തുടങ്ങിയവര്‍ പങ്കെടുക്കും.





