കറാച്ചി: പാക് ക്രിക്കറ്റ് ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ അസം വീണ്ടും വിവാദത്തില്‍.താരത്തിന്റെ സ്വകാര്യ ചാറ്റിങ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയതാണ് പുതിയ വിവാദം. മറ്റൊരു പാക് താരത്തിന്റെ കാമുകിയുമായി ചാറ്റ് നടത്തുന്നതിന്റെ വീഡിയോകളും ഓഡിയോകളുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പാകിസ്താനിലെ ഒരു സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ നിന്ന് വീഡിയോകള്‍ ചോര്‍ന്നിരിക്കുന്നത്. സെക്‌സ് ചാറ്റിങ് തുടര്‍ന്നാല്‍ കാമുകന്റെ ടീമിലെ സ്ഥാനം സുരക്ഷിതമായിരിക്കുമെന്ന് ബാബര്‍ യുവതിയോട് വ്യക്തമാക്കുന്നുണ്ട്. മുമ്പ് 2020ല്‍ സമാനമായ ആരോപണം താരം നേരിട്ടിരുന്നു. ബാബര്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നായിരുന്നുആരോപണം. വിവാദത്തില്‍ അന്ന് കേസെടുത്തിരുന്നു.
|
പാകിസ്താന്‍ അടുത്തിടെ നടന്ന രണ്ട് പരമ്പരകളിലും തോല്‍വി വഴങ്ങിയിരുന്നു. പാക് ക്യാപ്റ്റന്റെ രാജി ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ബാബറിനെതിരേയുള്ള ലോബിയുടെ ആരോപണമാണിതെന്നും വീഡിയോയില്‍ ഉള്ളത് ബാബര്‍ അല്ലെന്നുമാണ് താരത്തിന്റെ ആരാധകരുടെ കണ്ടെത്തല്‍. ബാബര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വിവാദത്തെ തുടര്‍ന്ന് താരത്തിന്റെ രാജിയ്ക്കായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ബാബര്‍ നിലവില്‍ മോശം ഫോമിലാണ്.



