മഥുരാപുര്‍ ( ബംഗാള്‍): എസഐആര്‍ വഴി വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടി മാറ്റപ്പെട്ടവരെ ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തു നിന്നുതന്നെ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബംഗാളില്‍ ബിജെപിയുടെ ‘പരിവര്‍ത്തന്‍ യാത്ര’യുടെ ഉദ്ഘാടന വേളയിലാണ് അമിത്ഷാ വിഷം തുപ്പിയത്. വര്‍ഷങ്ങളായി നടക്കുന്ന നുഴഞ്ഞുകയറ്റം മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ തടഞ്ഞില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ബിജെപി വന്നാല്‍ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
എസ്ഐആര്‍ വഴി 63.66 ലക്ഷം വോട്ടര്‍മാരെയാണ് ബംഗാളില്‍ ഒഴിവാക്കിയത്. 60.06 ലക്ഷം പേരെ സംശയപട്ടികയിലും ഉള്‍പ്പെടുത്തി. എന്നാല്‍, ബംഗാളിലുള്ള ഹിന്ദുക്കളായ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും അമിത്ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ സ്വര്‍ഗമാണ് ബംഗാള്‍. കടുത്ത അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാരെ ‘കണ്ടെത്തി, പട്ടികയില്‍ നിന്ന് ഒഴിവാക്കി, നാടുകടത്തുന്ന’ അസം മോഡല്‍ ബംഗാളിലും നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ പറഞ്ഞു. മാള്‍ഡ ജില്ലയില്‍ പരിവര്‍ത്തന്‍ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു നിതിന്‍.



