06
Jun 2024
Mon
06 Jun 2024 Mon
Amul milk price increase

അഹമ്മദാബാദ്: അമുല്‍ പാലിന് ലിറ്ററിന് രണ്ടുരൂപ വര്‍ധിച്ചു. പുതുക്കിയ വില തിങ്കളാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും.  ( Amul increases milk prices across all variants, check new price list here ) ഉത്പാദനച്ചെലവ് വര്‍ധിച്ചസാഹചര്യത്തിലാണ് വിലവര്‍ധനയെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (ജി.സി.എം.എം.എഫ്.) അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ഫെബ്രുവരിയിലാണ് അവസാനമായി അമുല്‍ പാല്‍വില വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ അനുസരിച്ച് അമുല്‍ ഗോള്‍ഡ് പാലിന്റെ വില അരലിറ്ററിന് 34 രൂപയാകും. അമൂല്‍ ശക്തി പാലിന് അരലിറ്ററിന് 30 രൂപയായും വില വര്‍ധിക്കും. അമുല്‍ താസ അര ലിറ്റര്‍- 28 രൂപ, അമുല്‍ സ്ലിം ആന്റ് ട്രിം അര ലിറ്റര്‍-25, അമുല്‍ എരുമ പാല്‍ അര ലിറ്റര്‍-37 എന്നിങ്ങനെയാണ് മറ്റു ബ്രാന്‍ഡുകളുടെ വില. അതേ സമയം, സാഗര്‍ സ്‌കിംഡ് മില്‍ക്ക് വിഭാഗത്തിന് വില വര്‍ധിപ്പിട്ടിച്ചില്ല. ഇവയുടെ എംആര്‍പി അരലിറ്ററിന് 20 രൂപ എന്ന നിരക്ക് തുടരും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക