കൊച്ചി: 16 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അമ്മുമ്മയും അറസ്റ്റില്‍. കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ വളര്‍മതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ സുഹൃത്ത് വീട്ടില്‍ വരുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. മൂന്ന് പേരും ചേര്‍ന്ന് കമ്പിവടി ഉപയോഗിച്ച് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയായിരുന്നു. ഇതിന് പുറമേ കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റ പാടുകളുമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചത് കഴിഞ്ഞദിവസമാണെന്നും കുട്ടിയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കളമശ്ശേരി സിഐ വിപിന്‍ദാസ് പറഞ്ഞു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





