13
Mar 2024
Sat
13 Mar 2024 Sat
anand mahindra gifts thar to sarfaraz khans father noushad

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടുകയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരിസില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത സര്‍ഫറാസ് ഖാന്റെ പിതാവ് നൗഷാദ് ഖാന് ഥാര്‍ സമ്മാനിച്ച് മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. സര്‍ഫറാസിന്റെ ടെസ്റ്റ് അരങ്ങേറത്തിനു പിന്നാലെയായിരുന്നു ആനന്ദ് മഹീന്ദ്ര താരത്തിന്റെ പിതാവിന് ഥാര്‍ വാഗ്ദാനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിക്കാലം മുതല്‍ സര്‍ഫറാസിനെ പരിശീലിപ്പിക്കുകയും ഇന്ത്യന്‍ ടീമിലിടം നേടുന്നതിന് സ്വപ്‌നം കാണുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്ത നൗഷാദിന്റെ ത്യാഗം കണക്കിലെടുത്തായിരുന്നു ആനന്ദ് മഹീന്ദ്രയുടെ സമ്മാന വാഗ്ദാനം. നൗഷാദ് ഖാനും മക്കളായ സര്‍ഫറാസ് ഖാനും അനുജന്‍ മുഷീര്‍ ഖാനും ചേര്‍ന്നാണ് വാഹനം ഏറ്റുവാങ്ങിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക