26
Mar 2023
Sat
26 Mar 2023 Sat

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ പാര്‍ട്ടിയെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും അനില്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ 2024 ന് അപ്പുറത്തേക്ക് കോണ്‍ഗ്രസ് നിലനില്‍ക്കില്ലെന്നും 2017ന് ശേഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നും അനില്‍ പരിഹസിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബി.ജെ.പി അനുകൂല പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍പും വിവാദമുണ്ടാക്കിയ ആളായിരുന്നു അനില്‍ കെ ആന്റണി. ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ ബിജെപി വാദം ഏറ്റെടുത്ത് സംസാരിച്ചതിനെതുടര്‍ന്ന് കോണ്‍ഗ്രസില്‍ വിവാദം പുകഞ്ഞിരുന്നു. അതിനു പിന്നാലെ അനില്‍ കെ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു