ആഭ്യന്തര സംഘര്‍ഷം തുടരുന്ന ബംഗ്ലാദേശില്‍ ഹിന്ദുവിനെ പെട്രോളൊഴിച്ചു തീകൊളുത്തി. ബിസിനസുകാരനായ ഖോകോന്‍ ചന്ദ്ര ദാസ്(50) ആണ് ആക്രമിക്കപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം കുളത്തില്‍ ചാടിയതിനാല്‍ രക്ഷപെട്ടെങ്കിലും നില ഗുരുതരമായി തുടരുകയാണ്. ഡിസംബര്‍ 31ന് രാത്രി പ്രാദേശികസമയം 9.30 ഓടെയാണ് സംഭവം.
|
പ്രാദേശിക പത്രമായ പ്രോതോം അലോ ആണ് വാര്‍ത്ത പുറത്തുവിട്ടത്. കോണേശ്വര്‍ യൂനിയനിലെ ടിലോയി ഗ്രാമത്തില്‍ ഫാര്‍മസിയും മൊബൈല്‍ ബാങ്കിങ് ബിസിനസും നടത്തിവരികയായിരുന്നു ഖോകോന്‍ ചന്ദ്രദാസ്. ബുധനാഴ്ച രാത്രി സ്ഥാപനം അടച്ച് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അക്രമികള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.
മര്‍ദ്ദിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. ഇതോടെ അദ്ദേഹം വഴിയരികിലെ കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. പ്രദേശവാസികളാണ് ദാസിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. നില ഗുരുതരമായതിനാല്‍ പിന്നീട് ധാക്കയിലെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞമാസം ബംഗ്ലാദേശില്‍ ദിപു ചന്ദ്ര ദാസ് എന്നയാളെ മതനിന്ദയാരോപിച്ച് തീകൊളുത്തിക്കൊന്നിരുന്നു. ഇതിനു പിന്നാലെ അമൃത് മൊണ്ഡാല്‍ എന്ന യുവാവിനെ മോഷണമാരോപിച്ച് തല്ലിക്കൊല്ലുകയുണ്ടായി.
ALSO READ: വിവാഹത്തിനു പിന്നാലെ നവവരനെ തൂണില്‍ കെട്ടിയിട്ട് തല്ലി ഭാര്യാവീട്ടുകാര്‍





