30
Jul 2026
Thu
30 Jul 2026 Thu
Mohammad Islam said the gadget was a gift from his daughters

സിന്‍സിനാറ്റി: യു.എസില്‍ ആപ്പിള്‍ വാച്ചിന്റെ തത്സമയ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് ബോധരഹിതനായ മുഹമ്മദ് ഇസ്ലാം എന്ന വയോധികനാണ് മക്കള്‍ സമ്മാനിച്ച ആപ്പിള്‍ വാച്ചിന്റെ കൃത്യസമയത്തുള്ള അറിയിപ്പ് കാരണം ജീവന്‍ തിരികെ ലഭിച്ചത്. ഒഹായോയിലെ സിന്‍സിനാറ്റിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിലെ മാലിന്യങ്ങള്‍ പുറത്ത് കളയാന്‍ ഇറങ്ങിയപ്പോള്‍ പെട്ടെന്ന് തലചുറ്റി വീഴുകയായിരുന്നുവെന്ന് ഇസ്ലാം പറയുന്നു. വീഴ്ചയ്ക്ക് ശേഷം എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. ബോധം തിരികെ വന്നപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശരീരം വഴങ്ങിയില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആംബുലന്‍സിന്റെ സൈറണ്‍ ശബ്ദം കേള്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓട്ടോമാറ്റിക്കായി എമര്‍ജന്‍സി സര്‍വീസിനെ വിളിച്ച് ആപ്പിള്‍ വാച്ച്

ഇസ്ലാം ശക്തമായി നിലത്തു വീണതും ചലനമില്ലാതെ കിടന്നതും തിരിച്ചറിഞ്ഞ ആപ്പിള്‍ വാച്ചിലെ ‘ഫോള്‍ ഡിറ്റക്ഷന്‍’ (Fall Detection) ഫീച്ചറാണ് രക്ഷകനായത്. അപകടം സംഭവിച്ചാല്‍ ഉപയോക്താവ് പ്രതികരിക്കാതിരുന്നാല്‍ വാച്ച് ഓട്ടോമാറ്റിക്കായി അടുത്തുള്ള എമര്‍ജന്‍സി സര്‍വീസുകളിലേക്കും (Emergency Services) ബന്ധുക്കളുടെ ഫോണുകളിലേക്കും സന്ദേശവും ലൊക്കേഷനും അയക്കും.

ALSO READ: ബംഗാളില്‍ മുന്‍ ബസ് ഡ്രൈവറുടെ വീട്ടില്‍ നിന്ന് 28 കോടി രൂപയും 15 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു; എണ്ണാന്‍ കൊണ്ടുവന്ന 5 മെഷീനുകള്‍ പണിമുടക്കി

ആശുപത്രിയില്‍ എത്തിച്ച ഇസ്ലാമിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതായി (Blood Clots) കണ്ടെത്തി. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശ്വാസംമുട്ടലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നെങ്കിലും വീഴ്ചയ്ക്ക് ശേഷമാണ് ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്.

തനിക്ക് മക്കള്‍ സ്‌നേഹത്തോടെ സമ്മാനിച്ച ഈ വാച്ചാണ് ജീവന്‍ രക്ഷിച്ചതെന്നറിഞ്ഞപ്പോള്‍ കുടുംബത്തിനും വലിയ സന്തോഷമായി. അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തകരെ എത്തിച്ച ആപ്പിള്‍ വാച്ചിനോടും പാരാമെഡിക്കല്‍ ജീവനക്കാരോടും നന്ദി പറയുകയാണ് ഇസ്ലാമിന്റെ കുടുംബം.

Apple Watch, Apple Watch Fall Detection, Life Saving Technology, Mohammad Islam, Ohio Cincinnati, Tech News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക