29
Jul 2023
Fri
29 Jul 2023 Fri

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് പുരസ്‌കാരം നല്‍കുന്നു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക്/പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍.ജി.ഒ സ്ഥാപനങ്ങള്‍, മികച്ച മാതൃകാ വ്യക്തി, മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി, മികച്ച കായിക താരം എന്നിവയുള്‍പ്പെടെ 20 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും, മൊമന്റോയും ചേര്‍ന്നതാണ് പുരസ്‌കാരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭിന്നശേഷി അവാര്‍ഡ് 2023 നായി നോമിനേഷനോടൊപ്പം നിര്‍ദിഷ്ട മാതൃകയില്‍ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മറ്റു രേഖകളും ലഭ്യമാക്കേണ്ടതാണ്. പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ സെപ്റ്റംബര്‍ 15നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലേയ്ക്ക്/ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും വിശദമായ വിജ്ഞാപനത്തിനുമായി www.swdkerala.gov.in എന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഫോണ്‍: 0495 2371911.